Thursday, March 27, 2008
Monday, March 24, 2008
Wednesday, March 12, 2008
നേര്‍ക്കാഴ്ച്ച
ഉന്മൂലനം-എത്ര സുന്ദരമായ പദം
ബി.ആര്‍.പി. ഭാസ്കര്‍
(കേരള കൌമുദി)
ആഗസ്റ് 15, 1947, എനിക്ക് ചരിത്രത്തിലെ ഒരു ദിവസമല്ള, എന്‍െറ ഓര്‍മ്മയിലുള്ള ഒരു ദിവസമാണ്. ഒരു വ്യത്യാസം മാത്രമാണ് അന്ന് കണ്‍മുന്നില്‍ തെളിഞ്ഞത്. സര്‍ക്കാരാപ്പീസുകളുടെ മേല്‍ പറന്നിരുന്ന കൊടി മാറി. ഉദ്യോഗസ്ഥന്മാര്‍ പഴയത്, നിയമങ്ങള്‍ പഴയത്, അവ നടപ്പാക്കുന്ന രീതിയും പഴയത്. ഭരണഘടന 1950ല്‍ നിലവില്‍വന്നതോടെ വ്യവസ്ഥ ജനാധിപത്യവത്കരിക്കാനുള്ള ശ്രമം തുടങ്ങി. പഴയ നിയമങ്ങളും ഫ്യൂഡല്‍ കൊളോണിയല്‍ പാരമ്പര്യവും അതിന് തടസം സൃഷ്ടിച്ചു. അതിന്‍െറ ദോഷഫലം ഏറെ അനുഭവിച്ചത് കമ്മ്യൂണിസ്റുകാരായിരുന്നു.
സാഹചര്യങ്ങള്‍ വിപ്ളവത്തിന് പറ്റിയതാണെന്ന ധാരണയില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി സായുധസമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടി അക്രമസമരത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം വീണ്ടും പ്രവര്‍ത്തനസ്വാതന്ത്യ്രം ലഭിച്ചു. എ.കെ.ഗോപാലന്‍ കരുതല്‍ തടങ്കലില്‍നിന്ന് മോചിതനായതും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ക്രോസ്റോഡ്സ് വാരികയുടെ മേലുള്ള നിരോധനം നീങ്ങിയതും നിര്‍ണായകമായ കോടതി ഇടപെടലുകളി ലൂടെയായിരുന്നു.
കമ്മ്യൂണിസ്റുകാരെ കൂടാതെ തമിഴ്നാട്ടിലെ ദ്രാവിഡപ്രസ്ഥാനം മുതല്‍ വടക്കു കിഴക്കന്‍ പ്രദേശത്തെ ഗോത്രവര്‍ഗ്ഗങ്ങള്‍ വരെ പല വിഭാഗങ്ങളും രാജ്യത്തെ തള്ളിപ്പറയുകയുണ്ടായി. അവയില്‍ മിക്കതും ഇപ്പോള്‍ അധികാരവ്യവസ്ഥയുടെ ഭാഗമാണ്. ഗാന്ധിജിയുടെ വധത്തിലേക്ക് നയിച്ച ഹിന്ദുത്വ ചിന്തയുടെ പ്രോത്സാഹകരായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ അനുയായികളും അധികാര രാഷ്ട്രീയത്തില്‍ സജീവമാണ്. യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയ്ക്ക് എല്ളാറ്റിനെയും ഉള്‍ക്കൊള്ളാനാകണം. അതിന് നമുക്ക് ഏറക്കുറെ കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. ഇവിടെ പല നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവം തിരസ്കാരമായിരുന്നു, ഉള്‍ച്ചേരലല്ള.
രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ഇപ്പോള്‍ അടിയന്തരാവസ്ഥ കൂടാതെ തന്നെ ജനാധിപത്യം പരിമിതപ്പെടുകയാണ്. കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ കക്ഷികള്‍ ഭരിക്കുന്ന (യഥാക്രമം) ആസാം, കേരളം, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ അറസ്റു ചെയ്യപ്പെട്ട ബിനായക് സെന്‍, പി. ഗോവിന്ദന്‍ കുട്ടി, ലചിത് ബര്‍ദൊളോയ് എന്നിവരുടെ അനുഭവങ്ങള്‍ ജനാധിപത്യവിരുദ്ധതയുടെ തിരിച്ചുവരവ് സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മേയില്‍ അറസ്റു ചെയ്യപ്പെട്ട സെന്‍ വര്‍ഷങ്ങളായി ഛത്തിസ്ഗഢിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ശിശുരോഗ വിദഗ്ദ്ധനാണ്. ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചതോടൊപ്പം, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി. എല്‍) ഭാരവാഹി എന്ന നിലയില്‍ പൌരാവകാശ സംരക്ഷണത്തിലും അദ്ദേഹം താത്പര്യമെടുത്തു. അങ്ങനെ തീവ്രവാദ ആരോപണത്തെ തുടര്‍ന്ന് നിയമ പരിരക്ഷയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള നക്സലൈറ്റ് നേതാവിന്റെ അറസ്റിനെ തുടര്‍ന്നാണ് ശാസ്ത്ര സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ഇടതുപക്ഷ ആശയ പ്രചരണത്തിനായി പീപ്പിള്‍സ് മാര്‍ച്ച് എന്ന മാസിക ആരംഭിച്ച ഗോവിന്ദന്‍കുട്ടിയെ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് കസ്റഡിയിലെടുത്തത്. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉള്‍ഫയും (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് ആസാം) സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കുമ്പോഴാണ് അസം പത്രപ്രവര്‍ത്തകനായ ബര്‍ദൊളോയിയെ പൊലീസ് പിടികൂടിയത്.
തീവ്രവാദിബന്ധമാണ് മൂന്നു പേര്‍ക്കുമെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇവരില്‍ ഗോവിന്ദന്‍കുട്ടിക്കു മാത്രമാണ് കടുത്ത നിബന്ധനകള്‍ക്കു വിധേയമായെങ്കിലും ജാമ്യം ലഭിച്ചിട്ടുള്ളത്. സെന്നും ബര്‍ദൊളോയിയും ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ്. അവര്‍ക്കെതിരായ കുറ്റപത്രങ്ങള്‍ ബാലിശമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ്. തടവില്‍ കഴിയുന്ന നക്സല്‍ നേതാവ് നാരായണ്‍ സന്യാലിനെ ജയിലില്‍ 33 തവണ സന്ദര്‍ശിച്ചെന്നതാണ് സെന്നിനെതിരായ ഒരാരോപണം. സന്യാലിന് ശസ്ത്രക്രിയയ്ക്ക് ഏര്‍പ്പാടു ചെയ്യുന്നതിന് മുന്‍കൂര്‍ അനുവാദം വാങ്ങിയായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. സെന്‍ സന്യാലിനെ കാണുന്നതിനോട് പൊലീസിന് എതിര്‍പ്പില്ളെന്ന് കാണിച്ച് ഡി.ഐ.ജി. ജയില്‍ സൂപ്രണ്ടിന് കത്തും നല്‍കിയിരുന്നു.
ഇതിനേക്കാളും അപഹാസ്യമാണ് ബര്‍ദൊളോയ് ഉല്‍ഫയുമായി ബന്ധപ്പെട്ടെന്ന ആരോപണം. സംഘടനയുമായി ബന്ധം സ്ഥാപിക്കാതെ എങ്ങനെയാണ് അതിന്റെ പ്രതിനിധികളെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് കൊണ്ടുവരാനാകുക? പീപ്പിള്‍സ് മാര്‍ച്ച് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന പൊലീസിന്റെ ആരോപണത്തെ ഗോവിന്ദന്‍കുട്ടി നേരിട്ടത് അത് നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്. ഉടനേ പിന്‍ബുദ്ധി ഉപയോഗിച്ച് ഭരണകൂടം മാസികയുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ക്രോസ്റോഡ്സ് കേസിന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുപോയിരിക്കുന്നത് കമ്മ്യൂണിസ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നതിനെ ചരിത്രത്തിന്റെ ക്രൂരഫലിതമായി കാണാം.
രണ്ടുതരം തീവ്രവാദങ്ങളുടെ പേരിലാണ് ഭരണകൂടങ്ങള്‍ പൌരാവകാശങ്ങള്‍ നിഷേധിക്കുന്നത്. ഒന്ന് ഇടതു തീവ്രവാദം. മറ്റേത് മുസ്ളിം തീവ്രവാദം. രണ്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമാണ്. പക്ഷേ ഓരോ ഭരണകൂടവും അവയെ രാഷ്ട്രീയ താത്പര്യമനുസരിച്ചാണ് സമീപിക്കുന്നത്. ഓരോ കക്ഷിയും അതിന് പറ്റിയ ശത്രുവിനെ കണ്ടെത്തുന്നു. ഒരു പൊലീസ് ചടങ്ങില്‍ സംസാരിക്കവേ കോടിയേരി ബാലകൃഷ്ണന്‍ ഈയിടെ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസിനോട് തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള ആശയങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.
കൊളോണിയല്‍ കാലം മുതല്‍ പൊലീസ് അത് ചെയ്തിട്ടുള്ളതാണ്. ഇന്നാണെങ്കില്‍ സേനയില്‍ പാര്‍ട്ടി അംഗത്വമുള്ളവരുമുള്ളതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി നടത്താം. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ വിശ്വാസ്യതയെക്കുറിച്ച് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തെ കാണേണ്ടത്. അതിനെതിരെ പാര്‍ട്ടി സെക്രട്ടറി നടത്തിയ രോഷപ്രകടനത്തില്‍ അപ്രിയസത്യം സൃഷ്ടിച്ച അസ്വസ്ഥത പ്രകടമാണ്.

കണ്ണൂര്‍ ശാന്തമാകാന്‍
കണ്ണൂര്‍ ശാന്തമാകാന്‍
പി.പി. മുകുന്ദന്‍
(കേരള കൌമുദി)
കഴിഞ്ഞ കുറെദിവസങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണല്ലോ 'കണ്ണൂര്‍' സംഭവങ്ങള്‍. അരനൂറ്റാണ്ടോളം പഴക്കമുള്ള സംഭവ പരമ്പരകളാണവിടെ നടന്നുകൊണ്ടിരിക്കുന്നത്. അത്രയും പറഞ്ഞാല്‍ മതിയാകില്ല എന്നറിയാം. അതിലേക്കൊന്നും കൂടുതലായി കടക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ അരനൂറ്റാണ്ടിന്റെ സംഘര്‍ഷകാലത്ത് നടന്നുവന്ന സമാധാന സംഭാഷണങ്ങളില്‍ പലപ്പോഴും പങ്കെടുക്കാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ചില അഭിപ്രായം ഇത്തവണയും ശ്രദ്ധയില്‍പ്പെടുത്താനാഗ്രഹിക്കുന്നു.കണ്ണൂരിലെ പാവപ്പെട്ട അമ്മമാരുടെ കണ്ണീര്‍ നിലയ്ക്കേണ്ടതല്ലേ? ഈ കുരുതിക്ക് ഒരു അറുതിയില്ലേ? എന്നെങ്കിലും ഇതിനൊരു പരിഹാരമുണ്ടാകുമോ? എത്ര കുടുംബങ്ങളാണ് അനാഥമാകുന്നത്? ഇങ്ങനെ പോയാല്‍ എവിടെ ചെന്നെത്തും? പൊതുജനങ്ങളുടെ അഭിപ്രായം ഇങ്ങനെ പോകുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യകക്ഷികള്‍ക്കുപുറമെ എന്‍.ഡി.എഫ്, ലീഗ്, ജനതാദള്‍, സി.പി.ഐ തുടങ്ങിയവരും കൊല്ലപ്പെടുന്നു. കൊലക്കയറില്‍നിന്ന് രക്ഷ നേടാന്‍ വക്കീലന്മാര്‍ക്ക് കോടികള്‍ ചെലവഴിക്കപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ അനാഥ കുടുംബങ്ങള്‍ക്കുള്ള സഹായനിധി വേറെ, പരിക്കേറ്റവരുടെ സ്ഥിതിയോ അതിലും ദയനീയം. പ്രായം ചെല്ലുന്തോറും പ്രശ്നങ്ങള്‍ അനവധി. പണിയെടുത്തു ജീവിക്കാന്‍ സാധിക്കാത്ത പരിതസ്ഥിതി. അതിനുപുറമേ നിത്യേനയെന്നോണം വിധവകളായ സ്ത്രീകളുടെ എണ്ണം പെരുകുന്നു. വന്നു കല്യാണം കഴിക്കാന്‍ ധൈര്യപ്പെടാത്ത അയല്‍നാട്ടുകാര്‍, ചെറുപ്പക്കാര്‍ അന്യനാട്ടില്‍ വിവാഹം കഴിക്കാന്‍ നോക്കിയാല്‍ പെണ്ണുകൊടുക്കാന്‍ ധൈര്യപ്പെടാത്ത മാതാപിതാക്കള്‍! ഇതൊരു വലിയ സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വന്നിരിക്കുകയാണ്. പണിയന്വേഷിച്ചു പോകാന്‍ വയ്യ. പോകുന്നത് എതിരാളികളുടെ നാട്ടില്‍. പണിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട അവസ്ഥ. കൂലിപ്പണിക്കാര്‍, തെങ്ങുകയറ്റക്കാര്‍, ബീഡി തെറുപ്പുകാര്‍, മത്സ്യം പിടിക്കുന്നവര്‍, ആശാരിമാര്‍, മറ്റു കൈത്തൊഴിലെടുക്കുന്നവര്‍, അല്പം അദ്ധ്യാപകര്‍ (ട്യൂട്ടോറിയലടക്കം), ഓട്ടോറിക്ഷക്കാര്‍, ടാക്സി, ടെമ്പോ ഡ്രൈവര്‍മാര്‍, കുറച്ചു കൃഷിക്കാര്‍, രാഷ്ട്രീയമില്ലാത്തവരും ഉള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. കറ കളഞ്ഞ തന്റെ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ഏതു പാര്‍ട്ടിയായാലും തന്റെ ആദര്‍ശത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. കുറച്ചുപേര്‍ക്ക് 1977-നുശേഷം മനംമാറ്റം വന്നുവെന്നുപറയാം.
കൊല്ലപ്പെടുന്നവരും കൊലയ്ക്ക് ശിക്ഷിക്കപ്പെടുന്നവരും സാധാരണക്കാര്‍. ജീവച്ഛവങ്ങളായി കിടക്കുന്നവരോ, വെറും പാവങ്ങള്‍. ദുഃഖഭാരം പേറി നടക്കുന്ന ഭാര്യ, അമ്മ, മക്കള്‍. വലുതായി വരുന്ന ഒരു കുട്ടി കാണുന്നത് ആക്രമിക്കപ്പെട്ടു അംഗഭംഗം വന്ന അച്ഛനെ, വീടും വീട്ടുപകരണങ്ങളും, വീട്ടുമൃഗങ്ങള്‍ വരെ നശിപ്പിക്കപ്പെട്ട് അനാഥമാകുന്ന തന്റെ കുടുംബത്തെ. എങ്ങനെ പ്രതികാരമനസ്സ് ആ കുട്ടിയില്‍ വളരാതിരിക്കും. ചെറുപ്രായത്തിലേ വിധവകളാകുന്നവരുവടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതിന് ആര് പരിഹാരം കാണും?
സംഭവിക്കേണ്ടതെല്ലാം ഇക്കാലമത്രയും സംഭവിച്ചു. ഇനിയെങ്ങോട്ട്? പുനര്‍ചിന്ത ആവശ്യമല്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു. മാറ്റം അനിവാര്യമാണ്. ഒരു നിയമം കൊണ്ടോ ശിക്ഷ കൊണ്ടോ മാറ്റാന്‍ കഴിയുമെങ്കില്‍ 50 വര്‍ഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നു. 20 വയസ്സായ ഒരു ചെറുപ്പക്കാരന്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചു പുറത്തുവരുമ്പോള്‍ അയാള്‍ മധ്യവയസ്കനാകുന്നു. അവിവാഹിതനായാലും വിവാഹിതനായാലും സ്ഥിതി ഏറെ ദുഷ്കരം. തൊഴിലില്ല, വരുമാനമില്ല, ബന്ധുക്കളില്ല, പാര്‍ട്ടിക്കാരില്ല, എന്തൊരു ദുര്‍വിധി? നീണ്ടവര്‍ഷം കൂട്ടുകാരായവര്‍ ശിക്ഷാകാലാവധി കഴിയുമ്പോള്‍ കാഴ്ചകള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം ഗൃഹസ്ഥന്മാരായി കഴിയുന്നു. ഒരേ ആളുടെ പേരില്‍ ഒരുപാടു കേസുകള്‍. യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം നിന്നവരും വലയുന്നു. എല്ലാം ആദര്‍ശത്തിനു വേണ്ടിത്തന്നെ. സമൂഹമധ്യത്തില്‍ അവര്‍ ഒറ്റപ്പെടുന്നു. അവര്‍ക്കുവേണ്ടത് പണമല്ല. മനുഷ്യസ്നേഹമാണ്. പരസ്പരം കൊലവിളി നടത്തുന്നവരെയല്ല, വിശ്വാസത്തോടെ ജീവിക്കാന്‍ സാഹചര്യമുണ്ടാക്കുന്ന അന്തരീക്ഷമാണ്. ശാശ്വതപരിഹാരത്തിനായി എല്ലാവരും ഉറ്റുനോക്കുന്നു. മനോരോഗവിദഗ്ദ്ധനെയല്ല വേണ്ടത് മനഃശാന്തിക്കായി പ്രവര്‍ത്തിക്കാനുള്ള മനോഭാവം നേതൃനിരയ്ക്കാണ് വേണ്ടത്. പരിഹാരമുണ്ടാകും - എങ്ങനെ?
ഏതു പ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുക. അവരവരുടെ സംഘടനാ സ്വാതന്ത്യ്രം നിലനിറുത്താനുള്ള അവസരം സൃഷ്ടിക്കുക.
പൊലീസിനെ നിര്‍ഭയമായി നീതി നിര്‍വഹിക്കാന്‍ അവസരം ഒരുക്കുക.
പൊതുവേദികളില്‍ ആശയപരമായ വിമര്‍ശനം ഒതുക്കുക. വ്യക്തിപരമായോ വെല്ലുവിളിക്കുന്നതോ ആയ വാചക കസര്‍ത്തുകള്‍ ഒഴിവാക്കുക.
ചെറിയ ചെറിയ പ്രശ്നങ്ങള്‍ അതതിടത്ത് പറഞ്ഞുതീര്‍ക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ പഞ്ചായത്ത് നിലവാരത്തിലെങ്കിലും സംവിധാനം ഉണ്ടാക്കുക.
വിവാഹം, ഉത്സവങ്ങള്‍ എന്നിവയ്ക്ക് പരസ്പരം വിളിക്കാനും പങ്കുചേരാനുമുള്ള മാനസികാവസ്ഥ ക്രമേണ ഉണ്ടാക്കുക.
ഒരേ നാട്ടുകാരാണെന്ന് ആത്മാര്‍ത്ഥമായ കാഴ്ചപ്പാടുണ്ടാക്കുക. കണ്ണൂരിനെക്കുറിച്ചുള്ള തെറ്റായ അഭിപ്രായം തിരുത്തിക്കണമെന്ന പ്രാദേശിക സ്നേഹം വളര്‍ത്തിയെടുക്കുക.
മരണം, വിവാഹം തുടങ്ങിയ പൊതുചടങ്ങുകളില്‍ രാഷ്ട്രീയ ചര്‍ച്ച ഒഴിവാക്കുക. എല്ലാ പ്രസ്ഥാനങ്ങളോടും നേതാക്കന്മാരോടും തുല്യമനോഭാവത്തോടെ ചടങ്ങുകളില്‍ പങ്കാളികളാക്കുവാന്‍ കഴിവതും ശ്രദ്ധിക്കുക.
എല്ലാ പ്രസ്ഥാനങ്ങളുടെയും ജില്ലാനേതാക്കള്‍ അവരുടെ പ്രസംഗങ്ങളില്‍ സംയമനം പാലിക്കുക എന്നതും അതിപ്രാധാന്യത്തോടെ കാണണം.
കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടവരെ സര്‍ക്കാര്‍ സ്വാധീനത്തില്‍ വിട്ടയയ്ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
സംഘര്‍ഷരഹിത സ്വാഭിമാന കണ്ണൂര്‍. അതാകട്ടെ നമ്മുടെ ലക്ഷ്യം. ആരോഗ്യ പരിപാലന ക്ളാസുപോലെ വികസനം ലക്ഷ്യമാക്കി കുടുംബശ്രീ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക. സര്‍വോപരി സ്വയം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാനും ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയെടുക്കുവാനുമുള്ള അനുഭാവപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കാനും അത്തരം സംഘടനകള്‍ ശ്രദ്ധിക്കണം.

Sunday, March 9, 2008
Monday, March 3, 2008
Subscribe to:
Posts (Atom)